കടലാക്രമണത്തിന്റെ ഫലമായി കടലോരത്ത് അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം കയറ്റി അയച്ചു


"ഓർക്കുക ഏതൊരു പ്രവർത്തനത്തിനും പ്രതിപ്രവർത്തനമുണ്ടാവും" മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിയാതിരിക്കുക


അറബികടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി  മെയ്‌ 15, 16 തിയ്യതികളിൽ അഴിയൂർ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിന്റെ ഫലമായി കടലോരത്ത് അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും, മറ്റു മാലിന്യങ്ങളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആർ ആർ ടി മെമ്പർമാരും, സന്നദ്ധപ്രവർത്തകരും ശേഖരിച്ച്‌ ശാസ്ത്രീമായി സംസ്കരിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അലക്ഷ്യമായി കടലിൽ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് കടലാക്രമണത്തിൽ കടൽ  കരയിലേക്ക്  തിരിച്ചുതള്ളിയത്. തീരത്തടിഞ്ഞ മാലിന്യങ്ങൾ കോഴിക്കോട്  ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വേർമസ് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ്  ശേഖരിച്ചത്. ഓരോ വാർഡിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വിവിധ വാഹനങ്ങളിലായി കുഞ്ഞിപ്പള്ളിക്ക് സമീപം എത്തിക്കുകയും ഗ്രീൻ വേർമസ്  ഏർപ്പാടാക്കിയ വാഹനത്തിലേക്ക് കയറ്റിയയക്കുകയുമായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ  മാലിന്യം കയറ്റിയ വാഹനം  

ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം പി പി അബ്ദുൽ റഹീം, രമ്യ കരോടി  പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, വാർഡ് ഹരിത കർമ്മ സേന ലീഡർ ഷിനി എന്നിവർ സംബന്ധിച്ചു. വാർഡ് മെമ്പർമാരായ കെ ലീല, പി കെ  പ്രീത, പ്രമോദ് മാട്ടാണ്ടി, കവിത അനിൽ കുമാർ, സാലിം പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് വാർഡ് തല ശുചീകരണ പ്രവർത്തനം നടത്തിയത്  അഴിയൂരിലെ 5 കിലോമീറ്റർ വരുന്ന കടൽത്തീരത്ത് ഏഴു വാർഡ്കളാണ്  സ്ഥിതിചെയ്യുന്നു. കടലിലേക്ക് മാലിന്യം നിക്ഷേപിക്കാൻ പാടില്ല, 'അരുത്  ക്രൂരത കടലയമ്മയോട് 'തിരികെ' എന്നൊരു ക്യാമ്പയിനും പഞ്ചായത്ത്  ആരംഭിച്ചിടുണ്ട്  വാർഡ് തലത്തിൽ ഹരിത കർമ്മ സേനയാണ്  ശുചീകരിച്ച മാലിന്യം വേർതിരിച്ചത്.
Previous Post Next Post