പരിഷ്കരിച്ച മുക്കം ടൗൺ ഉദ്ഘാടനം നാളെമുക്കം: 2019-20 സംസ്ഥാന ബ‌ഡ്ജറ്റിൽ 7.5 കോടി രൂപ അനുവദിച്ച മുക്കം ടൗൺ പരിഷ്കരണം പ്രവൃത്തി പൂർത്തീകരിച്ച ഒന്നാം ഘട്ടം 21ന് മൂന്നു മണിക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 
ടൗണിന്റെ ഭാഗമായ സംസ്ഥാനപാതയിൽ നാലുവരിപാത, ആലിൻ ചുവടും പി.സി.റോഡും ഇന്റർലോക്ക് വിരിച്ച നടപ്പാത, സിഗ്നൽ ലൈറ്റ്, പുൽത്തകിടിവിരിച്ച മീഡിയൻ, ആകർഷകമായ മിനി പാർക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. ഉദ്ഘാടന ചടങ്ങിൽ ലിൻേറാ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ ജോർജ് എം.തോമസ്, നഗരസഭ ചെയർമാൻ പി.ടി. ബാബു എന്നിവർ പങ്കെടുക്കും.

1 / 3
2 / 3
3 / 3
1
2
3

Renovated Mukkam Town inaugurated tomorrow
Previous Post Next Post