കോഴക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാനുമായി കാലിക്കറ്റ് ചേംബർ എയർപോർട്ട് കമ്മിറ്റി ചർച്ച നടത്തി. റൺവേയ്ക്കായി സ്ഥലം ഏറ്റെടുക്കൽ ഏകദേശം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി ചേംബർ പ്രതിനിധികളോട് പറഞ്ഞു. മികച്ച സഹകരണമാണ് ഭൂവുടമകളിൽ നിന്നും ലഭിച്ചത്. ഏറ്റെടുത്തതിനു ശേഷമുള്ള എല്ലാ ചെലവുകളും കേന്ദ്രം വഹിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഫോർ വൺ നോട്ടിഫക്കേഷനും കഴിഞ്ഞു. ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അഞ്ചെണ്ണം അനുവദിച്ചതിൽ ഒന്ന് കാലിക്കറ്റ് എയർപോർട്ടാണ്. വലിയ വിമാനങ്ങൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പൂർണമായി സഹകരിക്കുന്നതായും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ താനൂരിലെ വസതിയിൽ നടത്തിയ ചർച്ചയിൽ കാലിക്കറ്റ് ചേംബർ എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ.കെ മൊയ്തു, പ്രസിഡന്റ് റാഫി.പി ദേവസി, ഹോണററി സെക്രട്ടറി എ.പി അബ്ദുല്ലകുട്ടി, സുബൈർ കൊളക്കാടൻ, ടി പി അഹമ്മദ് , എം മുസമ്മിൽ എന്നിവർ പങ്കെടുത്തു.
Calicut Chamber held discussion with Karipur Runway Development Minister V. Abdurrahman