കൊയിലാണ്ടിയിൽ നാഷണൽ ഹൈവേയിൽ മരം മുറിഞ്ഞു വീണു: ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു


കൊയിലാണ്ടി: കനത്ത മഴയിൽ ദേശീയപാതയിൽ പൊയിൽക്കാവ് കൂറ്റൻമരം കടപുഴകി വീണു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.  അതുവഴി പോകുകയായിരുന്ന ചരക്ക് ലോറി മരത്തിനടിയിൽപ്പെട്ടു.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി. ലോറിക്കുള്ളിൽ കുടുങ്ങിയ  ഡ്രൈവറേയും ക്ലീനറേയും അഗ്നിരക്ഷാ പ്രവർത്തകർ പുറത്തെടുത്തു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വലിയ മരമായതിനാൽ റോഡിൽ നിന്നും നീക്കാൻ സമയമെടുക്കുന്നുണ്ട്.
Previous Post Next Post