ചുരത്തിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.താമരശ്ശേരി: ഇക്കഴിഞ്ഞ ഞായറാഴ്ച്ച ദിവസം വയനാട് ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായ സമയത്ത് വാഹനങ്ങൾ നിരയായി നിർത്തിയിട്ടിരുന്ന സാഹചര്യത്തിൽ ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളെയും ആംബുലൻസിനെയും തടസ്സപ്പെടുത്തിയ കാർ യാത്രക്കാരനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. 
ഇത്തരം സാഹചര്യങ്ങളിൽ മറ്റു വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാതെ വെള്ള ക്രോസ് ലൈൻ മാറി കടന്നു യാത്ര തടസപ്പെടുത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Previous Post Next Post