ചുരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാൽ കനത്ത പിഴ; പാലങ്ങാട് സ്വദേശിക്ക് 5000 രൂപ പിഴയിട്ടു



താമരശ്ശേരി: വയനാട് ചുരത്തിൽ ട്രാഫിക് നിയമം പാലിക്കാതെ ഗതാഗതക്കുരുക്കുണ്ടാക്കും വിധം വാഹനം ഓടിക്കുന്നവർ ജാഗ്രതൈ... മോട്ടർ വാഹന വകു പ്പ് ഉദ്യോഗസ്ഥർ നിങ്ങളുടെ പി ന്നാലെ ഉണ്ട്. പിടിയിലാകുന്നവർ കനത്ത പിഴ അടയ്ക്കേണ്ടി വരും.
കഴിഞ്ഞ ഞായറാഴ്ച ചുരത്തിൽ അനുഭവപ്പെട്ട രൂക്ഷമായ വാഹനത്തിരക്കിൽ വാഹനങ്ങളുംടെ നീണ്ട നിര തെറ്റിച്ച് ആംബുലൻസിനു പോലും വഴി മുടക്കി ഗതാഗതക്കുരുക്കുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെയാണ് ഈ നടപടിയുടെ ഭാഗമായി ആദ്യകേസ് എടുത്തത്.

നരിക്കുനി പന്നിക്കോട്ടൂർ കൊളത്തക്കര അബ്ദുൽ റഹീമിനെതിരെ കോഴിക്കോട് ആർടിഒ കെ. ബിജുമോന്റെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം വിഐ എം.കെ.പ്രജീഷാണ് കേസെടുത്തത്.


കാർ ഉടമ 5000 രൂപ പിഴ അടക്കണം. സംഭവ സമയത്ത് ചുരത്തിൽ കുടുങ്ങിയ യാത്രക്കാർ പടം എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഇതു സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നാണ് നടപടി.
Churam fine
Previous Post Next Post