റിപ്പബ്ലിക് ദിനം ഉത്സവമാക്കാൻ വൻ ഓഫറുകളുമായി ഷോപ്പിങ് സൈറ്റുകൾ. വമ്പിച്ച ഓഫറുകളുമായാണ് ആമസോണും ഫ്ലിപ്കാർട്ടുമടക്കമുള്ള സൈറ്റുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിരവധി ഉല്പന്നങ്ങളാണ് 15 ന് തുടങ്ങിയ ഓഫർ സെയിലിലൂടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Read also: വിമാനം തീ വിഴുങ്ങുന്നത് ഫെയ്സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോ, നടുക്കുന്ന ദൃശ്യം
സ്മാർട്ട് ഫോണുകൾക്ക് 40 ശതമാനം കിഴിവും സ്മാർട്ട് ടിവികൾക്ക് 70 ശതമാനവും സ്മാർട്ട് വാച്ചുകൾക്ക് 75 ശതമാനം വരെയും ഇളവുകളാണുള്ളത്. 20 വരെയാണ് സെയിൽ നീളുന്നത്. ആമസോണഅ പ്രൈം അംഗങ്ങൾക്ക് ജനുവരി 14 ന് സെയിലിലേക്ക് പ്രവേശവം ലഭിച്ചിരുന്നു.സ്‌മാർട് ഫോണുകൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ ആൻഡ് ബ്യൂട്ടി അവശ്യസാധനങ്ങൾ, വലിയ വീട്ടുപകരണങ്ങൾ, ടിവികൾ, ദൈനംദിന അവശ്യസാധനങ്ങൾ എന്നിവയ്ക്കൊക്കെ വൻ ഇളവുകളാണ് ലഭിക്കുന്നത്.
ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ബാങ്ക് കിഴിവുകളും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം കിഴിവും ലഭിക്കും. ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ്, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലേറ്റർ, ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡ്സ് എന്നിവ ഉപയോഗിച്ചാൽ നോ കോസ്റ്റ് ഇഎംഐ ഇളവുകളും കിട്ടും. 16,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഇളവുകളും കിട്ടും.
Read also: ജോക്കര്‍ മാല്‍വെയറിന്റെ സാന്നിധ്യം;നാല് ജനപ്രിയ ആപ്പുകള്‍ കൂടി പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി
ഇംഗ്ലിഷിനു പുറമേ ഹിന്ദി, മറാഠി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളുടെ സേവനം ആമസോണിൽ ലഭ്യമാണ്. വൺപ്ലസ്, ഷഓമി, സാംസങ്, ആപ്പിൾ എന്നിവയും ഓഫറുകൾ നല്കുന്നുണ്ട്. എച്ച്‌പി, എൽജി, ലെനോവോ, എംഐ, ജെബിഎൽ, ബോട്ട്, സോണി, സാംസങ്, അമാസ്‌ഫിറ്റ്, കാനൻ, ഫ്യൂജിഫിലിം എന്നിവയും ഓഫറുകളുമായി സെയിലിലുണ്ട്.