വിമാനം തീ വിഴുങ്ങുന്നത് ഫെയ്‌സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോ, നടുക്കുന്ന ദൃശ്യംനേപ്പാൾ : ആകാശത്തിൽ പറക്കുന്നതിൻ്റെ സന്തോഷം പങ്കുവയ്ക്കാനാണ് സോനു ജയ്‌സ്‌വാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത് അവസാന യാത്രയുടെ നടുക്കുന്ന ദൃശ്യങ്ങള്‍. നേപ്പാളില്‍ തകര്‍ന്നുവീണ യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72വി യിലെ യാത്രക്കാരന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന അവസാന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഞെട്ടലായിരിക്കുകയാണ്.
‘യാത്ര വളരെ രസകരമാണ്’ എന്ന് സോനു വീഡിയോയില്‍ പറയുന്നു. പിന്നാലെ വിമാനം ഇടത്തേക്ക് വെട്ടിത്തിരിയുന്നതും തകര്‍ന്നുവീഴുന്നതും തീ വിഴുങ്ങുന്നതും വീഡിയോയില്‍ കാണാം.

Previous Post Next Post