ഡിസംബറിൽ കോഴിക്കോട് നിന്നുള്ള KSRTC ബജറ്റ് ടൂറുകൾ; അറിയേണ്ടതെല്ലാംകോഴിക്കോട് :കോഴിക്കോട് നിന്ന് KSRTC ബജറ്റ് ടൂറിസം സെൽ ഡിസംബറിൽ സംഘടിപ്പിക്കുന്ന വിനോദ യാത്രകളുടെ ഷെഡ്യൂൾ അറിയാം. ക്രിസ്മസ്, പുതുവത്സരാഘോഷം കൂടി വരുന്ന ഡിസംബറിൽ കോഴിക്കോട് ഡിപ്പോ 24 വിനോദ യാത്രകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മൂന്നാർ, വാഗമൺ, ഗവി, നെല്ലിയാംപതി, സൈലന്റ് വാലി തുടങ്ങി തൊട്ട് കോഴിക്കോട് ജില്ലയിവലെ ജാനകിക്കാട് വരെ ഉൾപ്പെട്ടിട്ടുണ്ട്. പാക്കേജുകളെ കുറിച്ച് വിശദമായി വായിക്കാം:

മൂന്നാർ, അതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം, ഇരവികുളം, മാട്ടുപെട്ടി, കുണ്ടള ഡാം
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ പാക്കേജ് യാത്ര ഡിസംബർ 02, 09, 16, 23, 30 തിയതികളിൽ രാവിലെ ഏഴു മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും. 1830 രൂപയാണ് നിരക്ക്.


Read alsoഅകലാപ്പുഴ, സഞ്ചാരികളുടെ പറുദീസ...

നെല്ലിയാമ്പതി
നെല്ലിയാംപതിയിലേക്ക് ഡിസംബറിൽ കോഴിക്കോട് നിന്ന് ഡിസംബർ 03, 17 തീയതികളിലാണ് ട്രിപ്പുകൾ. പുലർച്ചെ 4 മണിക്ക് പുറപ്പെട് രാത്രി 11 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സീതാർകുണ്ട് വ്യൂ പോയിന്റ്, കേശവൻപാറ, പോത്തുണ്ടി ഡാം എന്നിവിടങ്ങളും സന്ദർശിക്കും. നിരക്ക് 1000 രൂപ.

സൈലന്റ് വാലി
ഡിസംബർ 17നാണ് കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള സൈലന്റ് വാലി ഏകദിന യാത്ര. പുലർച്ചെ 4.30ന് പുറപ്പെട്ട് രാത്രി 9 മണിയോടെ തിരിച്ചെത്തും. വനത്തിലൂടെയുള്ള ജീപ്പ് സഫാരിയും ഉൾപ്പെടും. 1440 രൂപയാണ് നിരക്ക്.

വാഗമൺ, കുമളി
കോഴിക്കോട് നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ് വാഗമണിലേക്കുള്ള മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിനോദ യാത്ര. ഡിസംബർ 08, 22 തീയതികളിലാണ് ഈ ട്രിപ്പുകൾ. രാത്രി 8 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ അഞ്ചിന് തിരിച്ചെത്തും. ട്രെക്കിങ്, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചർ പോയിന്റ്, കെഎസ്ഇബി ടണൽ, കുമളി, കമ്പം, രാമക്കൽമേട് തുടങ്ങി പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം സന്ദർശിക്കും. ഭക്ഷണവും താമസവുമടക്കം 3540 രൂപയാണ് നിരക്ക്.

ജാനകിക്കാട്, കരിയാത്തുംപാറ, തോണിക്കടവ് 
മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കാടാണ്‌ ജാനകിക്കാട്. വനം വകുപ്പിന്റെയും വനം സംരക്ഷണ സമിതിയുടേയും നേത്യത്വത്തിലാണ് ഇവിടെ എക്കോ ടൂറിസം കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഏറെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കരിയാത്തുംപാറയിലും തോണിക്കടവിലും പോകാം. കോഴിക്കോട് നിന്ന് ഡിസംബർ 03, 10, 17, 24 എന്നീ തീയതികളിൽ രാവിലെ 6.30 യാത്ര പുറപ്പെടുന്നു. നിരക്ക്  360 രൂപ.

ദശാവതാര ക്ഷേത്രം
കോഴിക്കോട് ജില്ലയിലെ ദശാവതാര ക്ഷേത്രങ്ങളെ കോര്‍ത്തിണക്കിയുള്ള തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമാണ് ഈ പാക്കേജ്. ആറു കിലോമീറ്ററിനുള്ളിലാണ് ഈ 10 ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. വിഗഹ വീക്ഷണത്തില്‍ ഈ ക്ഷേത്രങ്ങളെല്ലാം ഒരു ശംഖിന്റെ രൂപത്തിലാണ് നിലകൊള്ളുന്നത്.ഡിസംബർ 03, 09, 17, 24 തീയതികളിലാണ് ഈ ഏകദിന തീർത്ഥാടന യാത്ര. പുലർച്ചെ അഞ്ചിന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരിച്ചെത്തും. 220 രൂപയാണ് നിരക്ക്.


വയനാട്
വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഡിസംബർ 09, 17, 24 തീയതികളിലാണ് യാത്രകൾ. പുലർച്ചെ 6.30ന് പുറപ്പെട്ട് രാത്രി 9 മണിയോടെ തിരിച്ചെത്തും. തുശാരഗിരി, തൊള്ളായിരം കണ്ടി, കുറുവ ദ്വീപ്, പൂക്കോട് തടാകം, എൻ ഊര്, ബാണാസുര സാഗർ അണക്കെട്ട് തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്ക് ബുക്കിങ് അനുസരിച്ചാണ് യാത്ര ക്രമീകരിക്കുക. 1250 രൂപയാണ് ഈ ഏകദിന യാത്രാ നിരക്ക്.

ഗവി, പരുന്തൻപാറ
ഡിസംബർ 05, 10, 17, 25 തീയതികളിലാണ് ഗവി ട്രിപ്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്ര രാവിലെ 8 മണിക്കു പുറപ്പെടും.  ട്രെക്കിങ്, കക്കി ഡാം, പരുന്തൻമ്പാറ തുടങ്ങി അഞ്ച് കേന്ദ്രങ്ങൾ ഉൾപ്പെടും. ഭക്ഷണം അടക്കം 3,400 രൂപയാണ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. മൊബൈൽ: 9544477954, 9846100728. രാവിലെ 9 മുതൽ രാത്രി 9 വരെ ബുക്കിങിനായി വിളിക്കാം.

kozhikode KSRTC Budget Tourism Cell

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post