നാടിനും നാട്ടുകാർക്കും സ്ഥിരം തലവേദനയായി മാറിയ മോഷ്ടാവിനെ പിടികൂടികൂടരഞ്ഞി : കൂടരഞ്ഞി നാടിനും നാട്ടുകാർക്കും സ്ഥിരം തലവേദനയായി മാറിയ പെട്രോൾ മോഷ്ടാവിനെ പിടികൂടി.

ഇന്നലെ രാത്രി കട വരാന്തയിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ നിന്നും പെട്രോൾ ഊറ്റുന്നത് ശ്രദ്ധയിൽപ്പെട്ട വിലങ്ങുപാറ ജെസിബി തൊഴിലാളികൾ മോഷ്ടാവിനെ കൈയോടെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പ്രതി തനിച്ചല്ല മറ്റു കൂട്ടാളികളും കൂടെ ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
കൂടരഞ്ഞി വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്ന ജോസഫ് മാഞ്ഞാലി (27) എന്ന പ്രതിയെയാണ് കയ്യോടെ പിടികൂടിയത്. ഒരു സ്ത്രീ അടങ്ങുന്ന സംഘമാണ് ഇവരുടെ കൂടെ ഉള്ളതെന്നാണ് അറിയാൻ സാധിച്ചത്.

മറ്റ് പ്രതികളെ കൂടി കിട്ടിയാൽ മാത്രമേ കൂടുതൽ മോഷണക്കേസുകളിൽ ഇവർക്ക് പങ്കുണ്ടോ എന്നുകൂടി വിശദമായ അന്വേഷണത്തിന് ശേഷം അറിയാൻ സാധിക്കുകയുള്ളൂയെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

The regular thief was caught.
Previous Post Next Post