റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ല; ഉദ്യോഗസ്ഥരുടെ പേരിൽ കേസ്ഫറോക്ക് : രാമനാട്ടുകര-പെരുമുഖം-നല്ലൂർ റോഡിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാതിരുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെപേരിൽ ഫറോക്ക് പോലീസ് കേസെടുത്തു. പി.ഡബ്ല്യു.ഡി. റോഡ്സ് വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരുടെപേരിലാണ്‌ കേസ്. പെരുമുഖം പരിസരസംരക്ഷണസമിതി നൽകിയ പരാതിയിലാണ് നടപടി.

കെ.എസ്.ഇ.ബി. കേബിൾ സ്ഥാപിക്കാൻ ഏഴുമാസംമുൻപ് കുഴിയെടുത്ത റോഡ് ഇതുവരെ പഴയസ്ഥിതിയിലാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. കേബിൾ സ്ഥാപിച്ച റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് കെ.എസ്.ഇ.ബി. 42.07 ലക്ഷം രൂപ നേരത്തേ മരാമത്ത് റോഡ്സ് വിഭാഗത്തിനു നൽകിയിട്ടുണ്ട്. റോഡ് നന്നാക്കാത്തതിനാൽ ഗതാഗതതടസ്സവും അപകടവും പതിവാണെന്നും പെരുമുഖം പരിസരസംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു.
അതിനിടെ കേസെടുത്ത ഫറോക്ക് സ്റ്റേഷൻ ഓഫീസർ എം.പി. സന്ദിപ്കുമാറിനെ തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി.. കഴിഞ്ഞ നവംബർ മാസത്തിലാണ് ഫറോക്ക് പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ. ചുമതലയേറ്റെടുത്തത്.

സ്വാഭാവികനടപടി ക്രമമെന്ന് പറയുമ്പോഴും ധൃതിപിടിച്ചുള്ള സ്ഥലംമാറ്റം പി.ഡബ്ല്യു.ഡി. ഉദ്യാഗസ്ഥരുടെ പേരിൽ കേസെടുത്തതിനാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

Road maintenance not completed; Case on behalf of officials
Post a Comment (0)
Previous Post Next Post