ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ പണിമുടക്ക് ഒത്തുതീർപ്പായി



കോഴിക്കോട് ∙ ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ പണിമുടക്ക് ഒത്തുതീർപ്പായി. രാവിലെ 11 മുതൽ ബസുകൾ ഓടി തുടങ്ങി. അരക്കിണറിൽ ബസ് ജീവനക്കാരനെ മർദിച്ചവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്ന ബേപ്പൂർ ഇൻസ്പെക്ടറുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 
ബേപ്പൂർ – പുതിയാപ്പ റൂട്ടിലോടുന്ന ‘കാശിനാഥൻ’ ബസ് കണ്ടക്ടർ അരക്കിണർ ചെറുകുറ്റി പറമ്പ് റോസ് മഹലിൽ സലീമിനെ (50) കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് രാവിലെ മുതൽ സർവീസ് നിർത്തിവച്ചത്. പരുക്കേറ്റ സലീം ചികിത്സയിലാണ്.
Previous Post Next Post