കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര 5ാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേളോത്ത് പ്രദേശത്ത് കൊതുക് നിവാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫോഗിങ്ങ് നടത്തി. കുരുവട്ടൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയും ചെയ്യണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സുജ ആര്‍.എസ്. നിര്‍ദ്ദേശിച്ചു. കൂരുവട്ടൂര്‍ പഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫോഗിങ്ങ് നടത്തിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ.സുജ ആര്‍.
എസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, ഡിവിസി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരി, വാര്‍ഡ് മെമ്പര്‍ ശശീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിസ്ന നാഥ്, അര്‍ജുന്‍, ആവണി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
Disease