കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് വാർഡിൽ കെ.എസ്.ടി.എ. കേന്ദ്രീകൃത ഓക്സിജൻ സംവിധാനമൊരുക്കും. 50 കിടക്കകളാണ് ഈ സൗകര്യത്തോടെ തയ്യാറാക്കുക. ഗർഭിണികളായ കോവിഡ് രോഗികൾക്ക് ഏറെ ആശ്വാസകരമാവും ഈ പദ്ധതി.
ലേബർ റൂമിലും വാർഡിലും ഇതോടെ മുഴുവൻ സമയവും തടസ്സമില്ലാതെ ഓക്സിജൻ ലഭിക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും ഓക്സിജൻ എത്തിക്കുന്ന പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഓർഡർ നൽകി. ആദ്യഘട്ടമെന്ന നിലയിൽ പത്തുലക്ഷം രൂപയാണ് കെ.എസ്.ടി.എ. ജില്ലാകമ്മിറ്റിയിലൂടെ അധ്യാപകർ ഇതിനുവേണ്ടി ചെലവഴിക്കുന്നത്. ഇതിനുപുറമേ ആയിരം ഓക്സിമീറ്ററുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി അധികൃതർക്ക് കൈമാറിക്കൊണ്ടിരിക്കയാണ്.
Tags:
Hospital