
താമരശ്ശേരി: റോഡിലാകെ ദുർഗന്ധം പരത്തുന്ന മലിന്യം ഒഴുക്കിയ ഫ്രഷ് ക്കട്ടിൻ്റെ അറവു മാംസ മാലിന്യം ശേഖരിക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു.
താമരശ്ശേരി കുടുക്കിൽ ഉമ്മരത്താണ് നാട്ടുകാർ വാഹനം തടഞ്ഞത്.വാഹനം കടന്ന് പോയ വഴി നീളെ മാലിന്യത്തിൽ നിന്നും രക്തമടക്കമാണ് റോഡിലൂടെ ഒഴുക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുടുക്കിൽ ഉമ്മരത്ത് വാഹനം തടഞ്ഞ് പോലീസിനേയും, ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിച്ചു.
താമരശ്ശേരി സബ് ഇൻസ്പെക്ടർ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് വാഹനത്തിന് പിഴ ചുമത്തി. താമരശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ കേസെടുത്തു.
ടാങ്കറിൽ വെള്ളമെത്തിച്ചാണ് വാഹനം നിർത്തിയ സ്ഥലം കഴുകി വൃത്തിയാക്കിയത്. ടാപ്പിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നതിന് സമാനമായാണ് വാഹത്തിൽ നിന്നും റോഡിൽ ഉടനീളം മാലിന്യം ഒഴുകിയത്.