
ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കോവിഡ് വാർഡുകൾ സജ്ജമാക്കി. 25 രോഗികൾക്ക് കിടക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർഡുകളാണ് കോവിഡ് വാർഡുകളാക്കി മാറ്റിയിട്ടുള്ളത്. നേരത്തെ ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് വാർഡിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയിട്ടുള്ളത്.