സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൗട്ടേ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറും. നാളെ രാത്രി വരെ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പുണ്ട്.
അറബിക്കടലിലെ ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളില്‍ മഴ തുടരുകയാണ്. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭവും രൂക്ഷമാണ്. വിവിധ കേന്ദ്രങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.