കോഴിക്കോട്: കോവിഡ് രോഗ ബാധ, കാലവർഷകെടുതി എന്നിവ കാരണംകോവിഡും പ്രളയവും; കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പ്
കന്നുകാലികൾക്ക് തീറ്റകൊടുക്കുന്നതിൽ പ്രയാസം നേരിടുന്ന ക്ഷീര കർഷകർക്ക് കൈതാങ്ങായി മൃഗസംരക്ഷണവകുപ്പ്.
ഒരു പശുവിന് പ്രതിദിനം 70 രൂപയുടെ കാലിതീറ്റ സൗജന്യമായി നൽകും. ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷീരകർഷകർ ഫോൺ മുഖേനെ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടേണ്ടതാണ്. വാർഡ് മെംബർ, ആർആർടി അംഗങ്ങൾ എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ പിന്നീട് സമർപ്പിക്കേണ്ടതാണ്.
കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന ക്ഷീരകർഷകർക്കുള്ള കുടുംബംങ്ങൾക്ക് ആനുകൂല്യം ലഭ്യമാകുന്നതാണ്. പ്രളയത്തിൽ പ്രയാസം നേരിടുന്ന കർഷകർക്ക് പശു ഒന്നിന് ഒരു ചാക്ക് കാലിതീറ്റയും കോവിഡിൽ പ്രയാസം അനുഭവിക്കുന്ന കർഷകർക്ക് പശു ഒന്നിന് രണ്ട് ചാക്ക് വീതം കാലിതീറ്റ സൗജന്യമായി നൽകുന്നത്.
ഇതിനായി ചീഫ് ജില്ലാ വെറ്റിനറി ഓഫീസറുടെ കീഴിൽ കൺട്രോൾ റും പ്രവർത്തനം ആരംകഭിച്ചു. കൺട്രോൾ റൂം നമ്പർ; 0495 2762050