കോഴിക്കോട്: ഞെളിയൻപറമ്പിലെ കോർപ്പറേഷൻ മാലിന്യ സംസ്കരണകേന്ദ്രത്തിന് തീപിടിച്ചു. ഇന്നലെ വൈകീട്ട് 4.10 ഓടെയാണ് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട പരിസരവാസികൾ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിൽ തീ പടർന്നതിനാൽ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. മീഞ്ചന്ത ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.കെ. ബിജുവിന്റെയും ടി.കെ ഹംസക്കോയയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നും ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി.
Tags:
Waste