താമരശ്ശേരി:പുതുപ്പാടി ഗ്രാമപഞ്ചായത്തിൻ കോവിഡ് രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഗ്രാമപഞ്ചായത്ത് അധികൃതർ.ടിപിആർ നിരക്ക് കൂടിയ സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം എടുത്തത് .കൂടുതൽ രോഗികൾ ഉള്ളപ്രദേശങ്ങളെ ക്രിട്ടിക്കൽ സോൺ മൈക്രോ ക്രിട്ടിക്കൽ സോൺ എന്നീ രീതിയിൽ മാറ്റിയാണ് നിയന്ത്രണം കടുപ്പിക്കുനെനത് ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകുന്നേരം നാല് മണി വരെ മാത്രമേ തുറക്കാൻ അനുമതി ഉണ്ടായിരിക്കുകയുള്ളു. കൂടാതെ ഞായറാഴ്ച ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശം 250 പേരെ ടെസ്റ്റിന് വിധേയമാക്കാനും തീരുമാനിച്ചു. അടിവാരം, കാക്കവയൽ,വെസ്റ്റ് കൈതപ്പൊയിൽ തുടങ്ങിയ വാർഡുകളിലാണ് കൂടുതൽ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്.ആകെ 375 രോഗികളാണ് ഇപ്പോൾ പുതുപ്പാടിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് പ്രസിഡന്റ് അഡ്വ.ആയിഷക്കുട്ടി സുൽത്താൻ അറിയിച്ചു
Tags:
Covid 19