ലോക്ഡൗണിൽ വ്യാജവാറ്റ് കേസുകളിൽ വൻവർധവ്; ഏറ്റവും കൂടുതൽ വാഷ് പിടിച്ചത് കോഴിക്കോട് നിന്ന്



തിരുവനന്തപുരം:കോവിഡ് ലോക്ഡൗണിനെത്തുടർന്ന് ബവ്റിജസ് കോർപറേഷന്‍ ഔട്ട്ലറ്റുകൾ പൂട്ടിയതോടെ വ്യാജവാറ്റ് കേസുകൾ കുത്തനെ ഉയർന്നു. മേയ് മാസത്തിൽ എക്സൈസ് പിടിച്ചെടുത്തത് 1.48 ലക്ഷം ലീറ്റർ വാഷ്. സാധാരണ ഒരു മാസം ശരാശരി 15,000 ലീറ്ററിൽ താഴെ വാഷാണു പിടികൂടാറുള്ളത്.

കോഴിക്കോടുനിന്നാണ് കൂടുതൽ വാഷ് പിടിച്ചത്, 25,011 ലീറ്റർ. 1332 അബ്കാരി കേസുകളിലായി 212 പേരെ അറസ്റ്റു ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന 6350 ലീറ്റർ മദ്യം പിടിച്ചെടുത്തു.

വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 1791 ലീറ്റർ ചാരായവും, 94 ലീറ്റർ വിദേശമദ്യവും, 59 ലീറ്റർ ബിയറും, 56 ലീറ്റർ വൈനും, 763 ലീറ്റർ അരിഷ്ടവും പിടിച്ചെടുത്തു. മദ്യക്കടത്തിന് ഉപയോഗിച്ച 81 വാഹനങ്ങളും പിടിയിലായി.
Previous Post Next Post