ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ നീക്കുന്നത് തുടരുന്നു


ജില്ലയിൽ പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശമനുസരിച്ച് ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടി.  കോഴിക്കോട് താലൂക്കിൽ 59 വാഹനങ്ങളാണ് നീക്കിയത്.  കോഴിക്കോട് കോർപ്പറേഷന്റെ ചെറുവണ്ണൂരിലുള്ള യാർഡിലേക്കും പോർട്ടിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലേക്കുമാണ് വണ്ടികൾ മാറ്റിയത്.

 എട്ട് വാഹനങ്ങളാണ് കൊയിലാണ്ടി, ബാലുശ്ശേരി, അവിടനല്ലൂർ, പേരാമ്പ്ര, ഉള്ളേരി  ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തത്.  കൊഴുക്കല്ലൂർ പിഡബ്ല്യൂഡി പുറമ്പോക്കിലേക്കാണ് വാഹനങ്ങൾ മാറ്റിയത്.  

വടകര താലൂക്കിൽ കൂട്ടങ്ങാരത്ത് ഒരു ഗുഡ്സ് ഓട്ടോയും ഒരു കാറും തിരുവള്ളൂരിൽ രണ്ട് മോട്ടോർ ബൈക്കുകളുമാണ് ഡെപ്യൂട്ടി തഹസിൽദാർ സുധീർ വി.കെ.യുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്
Previous Post Next Post