ജില്ലയിലെ 31 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പ്ൾ ലോക്ഡൗൺ



കോഴിക്കോട്: ജില്ലയിൽ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞയാഴ്ചയിലുള്ളതിനേക്കാൾ കുറഞ്ഞു. പുതിയ കണക്ക് പ്രകാരം ട്രിപ്പ്ൾ ലോക്ഡൗണുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 31 ആണ്. കഴിഞ്ഞ ആഴ്ച 37 ആയിരുന്നു ഡി കാറ്റഗറി തദ്ദേശസ്ഥാപനങ്ങൾ. 14.3 ശതമാനമാണ് ഈ മാസം 21 മുതൽ 27 വരെ ജില്ലയിലെ ശരാശരി രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ).

ടി.പി.ആർ അഞ്ച് ശതമാനത്തിൽ കുറവുള്ള കാറ്റഗറി എ തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിൽ ഇല്ല. ബിയിൽ 13ഉം സിയിൽ 34ഉം തദ്ദേശ സ്ഥാപനങ്ങളുൾപ്പെടുന്നു. 

കാറ്റഗറി ബിയിൽ ആയഞ്ചേരി, അരിക്കുളം, ചക്കിട്ടപ്പാറ, എടച്ചേരി, കാക്കൂർ, കൂരാച്ചുണ്ട്, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പനങ്ങാട്, പുറമേരി, പുതുപ്പാടി, തൂണേരി പഞ്ചായത്തുകളാണ് ഉള്ളത്.

കാറ്റഗറി സിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ: കോഴിക്കോട് കോർപ്പറേഷൻ, മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ, അത്തോളി, അഴിയൂർ, ചേളന്നുർ, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്,കൊടിയത്തുർ, കൂടരഞ്ഞി, കുന്നുമ്മൽ, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശ്ശേരി, തുറയൂർ, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടുർ, കുരുവട്ടൂർ, മണിയൂർ, നാദാപുരം, വില്യാപ്പള്ളി.

ഡി കാറ്റഗറി: കൊയിലാണ്ടി, കൊടുവള്ളി മുൻസിപ്പാലിറ്റികൾ, ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ, കടലുണ്ടി, കീഴരിയൂർ, കൂത്താളി, കുന്നമംഗലം, മടവൂർ, മാവൂർ, മേപ്പയ്യൂർ, മൂടാടി, നന്മണ്ട, ഒളവണ്ണ, ഓമശ്ശേരി, പെരുമണ്ണ, പെരുവയൽ, താമരശ്ശേരി, തലക്കുളത്തൂർ, തിരുവമ്പാടി, തിരുവള്ളൂർ, ഉള്ള്യേരി, ഉണ്ണികുളം, വാണിമേൽ, ബാലുശ്ശേരി, കോടഞ്ചേരി, നടുവണ്ണൂർ.
Previous Post Next Post