ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം



ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണേറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റു ബാങ്കുകളില്‍ ലയിച്ചതിനെതുടര്‍ന്ന് ഐഎഫ്എസ്സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍,  എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്.  ഈ ബാങ്കുകള്‍ വഴി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങിയിരുന്ന ഗുണഭോക്താക്കള്‍ എത്രയും വേഗം പുതുക്കിയ ഐഎഫ്എസ്സി/ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ പാസ്ബുക്കില്‍ രേഖപ്പെടുത്തി ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് എത്തിക്കണമെന്ന് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു.  ഓണക്കാലത്ത് ഈ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഇക്കാരണത്താല്‍ മുടങ്ങാനിടയുള്ളതിനാല്‍ കാലതാമസം വരുത്തരുത്.   മറ്റു ബാങ്കുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ല.
Previous Post Next Post