പോസ്റ്റ് ഓഫീസ് ആര്‍.ഡി. - നിക്ഷേപകര്‍ രേഖകള്‍ പരിശോധിക്കണം


പോസ്റ്റ് ഓഫീസ് ആര്‍.ഡി. നിക്ഷേപകര്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുമ്പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് പരിശോധിച്ച് ബോധ്യപ്പെടണമെന്ന് ദേശീയ സമ്പാദ്യപദ്ധതി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ നിക്ഷേപകര്‍ക്ക് പോസ്റ്റാഫീസ് നിക്ഷേപം നടത്താവുന്ന സുരക്ഷിതമായ ലഘുസമ്പാദ്യപദ്ധതിയാണിത്. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി  ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയൊപ്പ് വാങ്ങണം. എന്നാല്‍ നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റാഫീസില്‍ ഒടുക്കിയതിനുളള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ്സ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുമ്പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം.  
Previous Post Next Post