കൊവിഡ് നിയന്ത്രണം; കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡി ജി പി


തിരുവനന്തപുരം:കൊവിഡ് നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കടയുടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ച് ഡിജിപി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവികൾക്കാണ് ഡിജിപി നിർദേശം നൽകിയത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ യോഗം ചേരണമെന്നാണ് ഡിജിപി യുടെ നിർദേശം. ഹോം ഡെലിവറി,ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കടയുടമകളോട് യോഗത്തിൽ ആവശ്യപ്പെടും.

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.ഓരോ ജില്ലകളിലെയും വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈന്‍ പുറത്തിറക്കി. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്തും

രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്.
Previous Post Next Post