
കോഴിക്കോട്: പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്കുളള റിവോള്‍വിംഗ് ഫണ്ട് പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന പ്രാഥമിക ക്ഷീരോല്പാദക ഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിന് സംഘങ്ങള്‍ പലിശരഹിത വായ്പയായി 40,000 രൂപ നല്‍കുകയും 16 മാസ തവണകളായി 2,500 രൂപ വീതം കര്‍ഷകരില്‍ നിന്നും സംഘത്തിലേക്ക് തിരിച്ചടവാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ജില്ലാ പഞ്ചായത്തില്‍ നിന്നും റിവോള്‍വിംഗ് ഫണ്ട് അനുവദിക്കും. കേരള സഹകരണ സംഘം ചട്ടം നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും സഹകരണ ഓഡിറ്റ് കൃത്യതയോടെ നടപ്പിലാക്കുന്നതും പ്രവര്‍ത്തനലാഭത്തിലുളളതും സ്ഥിരനിയമനത്തില്‍ സെക്രട്ടറിയുളളതുമായ ക്ഷീര സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ക്ഷീര വികസന വകുപ്പിന്റെ ബ്ലോക്ക് തല ഓഫീസുകളില്‍ ലഭ്യമാണ്. വിലാസം- ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് 20. അവസാന തീതയി സെപ്തംബര്‍ 15. ഫോണ്‍ : 0495 2371254.
Tags:
Farming