എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

 
   
കോഴിക്കോട്:ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.  സെയില്‍സ് ഓഫീസര്‍,  കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറി, ടെലികോളര്‍ (യോഗ്യത: ബിരുദം),  ബിസിനസ് ഡെവലപ്പ്മെന്റ് അസോസിയേറ്റ് (മാര്‍ക്കറ്റിംഗ്)  (യോഗ്യത: ബിരുദം / എം.ബി.എ),  ഫാര്‍മസിസ്റ്റ്  (യോഗ്യത: ഡി.ഫാം / ബി. ഫാം), ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ (യോഗ്യത: ബി.ടെക്), അസിസ്റ്റന്റ് ടു  എം.ഡി., പി.ആര്‍.ഒ (യോഗ്യത: എം.ബി.എ), വെല്‍ഫെയര്‍ ഓഫീസര്‍ (യോഗ്യത: മാസ്റ്റര്‍ ഇന്‍ സോഷ്യോളജി), ഓഫീസ് സ്റ്റാഫ് കം ഡാറ്റാ എന്‍ട്രി (യോഗ്യത : +2, കമ്പ്യൂട്ടര്‍ പരിജ്ഞാനം) തസ്തികകളിലെ  ഒഴിവുകളിലേക്ക് സെപ്തംബര്‍ ഏഴിന്  കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10ന് കോഴിക്കോട്  എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം.  എംപ്ലോയബിലിറ്റി സെന്ററില്‍  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.  ഫോണ്‍:  0495 2370176.  
Previous Post Next Post