ക്ലാര്‍ക്ക് കാരാര്‍ നിയമനംകോഴിക്കോട്:ജില്ലാകോടതി സമുച്ചയത്തിലെ താല്‍ക്കാലിക സ്പെഷ്യല്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് (ഒരു ഒഴിവ്)  തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 19950 രൂപ. അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവ. സര്‍വ്വീസിലോ സംസ്ഥാന ഗവ സര്‍വ്വീസിലോ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളള 60 വയസ്സ് പൂര്‍ത്തിയാകാത്തവർക്ക് അപേക്ഷിക്കാം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വ. ജനറല്‍ ഓഫീസ്/സബോഡിനേറ്റ് ജൂഡിഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.  അപേക്ഷ വെളളക്കടലാസില്‍ തയ്യാറാക്കി അയക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 17 വൈകീട്ട് അഞ്ച് വരെ. വിലാസം:ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ്, കോഴിക്കോട് 673032. വിശദവിവരങ്ങള്‍ക്ക്-0495-2366404.
Previous Post Next Post