ബയോമെഡിക്കല്‍ ടെക്നീഷ്യന്‍: കൂടിക്കാഴ്ച 21ന്കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബയോമെഡിക്കല്‍ ടെക്നീഷ്യനായി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം ലഭിക്കുന്നതിനായി കൂടികാഴ്ച നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 21ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണം.

യോഗ്യത - ബി ടെക്/ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്/മെഡിക്കല്‍ ഇലക്ട്രോണിക്്സ്. ഒന്നര വര്‍ഷത്തെ മെഡിക്കല്‍ ഉപകരണങ്ങളുടെ സര്‍വീസ് പരിചയം അഭികാമ്യം. പ്രതിമാസ വേതനം 15,000 രൂപ. വൈകിയെത്തുന്നതോ അപൂര്‍ണമായ രേഖകള്‍ സമര്‍പ്പിക്കുന്നതോ ആയ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കുന്നതല്ല.
Previous Post Next Post