ഡ്രൈവിംങ് പ്രായോഗിക പരീക്ഷ 22 മുതല്‍


കോഴിക്കോട്:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍എംവി) കാറ്റഗറി നം. 390/2018,225/18,395/18), ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍എംവി)-എന്‍.സി.എ എസ് സി വയനാട് ജില്ല (കാറ്റഗറി നം:19/2018), ഡ്രൈവര്‍ കോഴിക്കോട് ജില്ല കോ ഓപ്പറേറ്റീവ് ബാങ്ക് (കാറ്റഗറി നം :396/2018) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കേരള പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിന്റെ പരിധിയില്‍പ്പെട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഡ്രൈവിംങ് പ്രായോഗിക പരീക്ഷ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ രണ്ട് വരെ കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ (ഡിഎച്ച്ക്യൂ ക്യാമ്പ് ഗ്രൗണ്ട്) രാവിലെ ആറ് മണി മുതല്‍ നടത്തും. 

സെപ്റ്റംബര്‍ ആറ് മുതല്‍ 15 വരെ നടത്താന്‍ തീരുമാനിച്ചിരുന്നതും നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചതുമായ പരീക്ഷയുടെ പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിംങ് ലൈസന്‍സ്, ഡ്രൈവിംങ് പര്‍ട്ടിക്കുലര്‍സ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം. കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും (മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ) 'കോവിഡ് പോസിറ്റീവ് അല്ല' എന്ന സത്യപ്രസ്താവന (വെബ്സൈറ്റില്‍ നല്‍കിയ മാതൃക പ്രകാരം) ഹാജരാക്കേണ്ടതുമാണെന്ന് പിഎസ് സി മേഖലാ ഓഫീസര്‍ അറിയിച്ചു.
Previous Post Next Post