ഫറോക്ക്: ടിപ്പു കോട്ടയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്-ടൂറിസംവകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രദേശത്തെ 7.51 ഏക്കർ ഭൂമി സുരക്ഷിത പ്രദേശമായി പുരാവസ്തുവകുപ്പ് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്താൽ മാത്രമേ ഖനനവും മറ്റ് പ്രവർത്തനങ്ങളും നടത്താൻ കഴിയൂ. പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചർച്ചചെയ്യാൻ രണ്ടുവകുപ്പിലെ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും യോഗം ചേരും. യോഗത്തിൽ ടൂറിസംവകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, തുടങ്ങിയവർ പങ്കെടുത്തു.
Tags:
Historical