കോഴിക്കോട്: നരിക്കുനിയിൽ വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
എന്നാൽ മരിച്ച കുട്ടിക്കും ആശുപത്രിയിലായ കുട്ടികൾക്കും കോളറയുടെ ലക്ഷണമില്ല എന്നത് ആശ്വാസമാണ്. ജില്ലയിൽ തുടർച്ചയായി ഭക്ഷ്യ വിഷ ബാധ കേസുകൾ വർധിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഏറെ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും.
Tags:
Disease