പോലീസിൻ്റെ പിങ്ക് പ്രൊട്ടക്‌ഷൻ പദ്ധതിക്ക് കോഴിക്കോട് റൂറൽ ജില്ലയിൽ തുടക്കം


പിങ്ക് പ്രൊട്ടക്‌ഷൻ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് കോഴിക്കോട് റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസ് നിർവഹിക്കുന്നു



വടകര: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പോലീസ് നടപ്പാക്കുന്ന പിങ്ക് പ്രൊട്ടക്‌ഷൻ പദ്ധതിയുടെ കോഴിക്കോട് റൂറൽ ജില്ലാതല ഉദ്ഘാടനം റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസ് നിർവഹിച്ചു. ആദ്യഘട്ടത്തിൽ രണ്ട് പിങ്ക് ബൈക്കുകളിലായി രണ്ടുവീതം വനിതാ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു. ഇവരുടെ സേവനം വടകര, പേരാമ്പ്ര പോലീസ് സബ് ഡിവിഷനുകളിലെ 11 സ്റ്റേഷനുകളിൽ ലഭ്യമാകും. ഗാർഹികപീഡനം നേരിടുന്ന വീട്ടമ്മമാരെ നേരിട്ട് സന്ദർശിച്ച് ഇവർക്ക് നിയമപരവും മാനസികവുമായ പിന്തുണ ഉറപ്പാക്കും.

ഷെറീന, ശ്രീജ, ശാരിക, ബിജി എന്നീ പോലീസുദ്യോഗസ്ഥരാണ് പദ്ധതിയിലുള്ളത്. അഡീഷണൽ എസ്.പി. എം. പ്രദീപ് കുമാർ, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ കെ. അശ്വകുമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി.വി. സത്യൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post