താമരശ്ശേരിയിൽ വീണ്ടും യുവതിക്ക് നേരെ വളർത്തുനായയുടെ അക്രമം:നായയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു


താമരശ്ശേരി: അമ്പായത്തോട്ടിൽ നായയുടെ കടിയേറ്റ് യുവതിക്ക് സാരമായി പരിക്കേറ്റു. നായയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു

നേരത്തെ നിരവധി പേരെ കടിച്ച അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റേറ്റിൽ മീനംകുളത്തുചാൽ റോഷൻന്റെ വളർത്തു നായയാണ് റോഡിൽ വെച്ച് യുവതിയെ കടിച്ചത്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്.

മദ്രസയിൽ പോയ കുട്ടിയെ കൂട്ടാൻ എത്തിയതായിരുന്നു യുവതി ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.

ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണ്. നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

യുവതിയെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം നായയുടെ ഉടമയായ റോഷൻ തോക്കു ചൂണ്ടി അമ്പായത്തോടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസെത്തി റോഷനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


Previous Post Next Post