ബേപ്പൂര്‍ ഗോതീശ്വരം ബീച്ച് മോടി പിടിപ്പിക്കാൻ പദ്ധതി



ബേപ്പൂര്‍:ബേപ്പൂര്‍ ഗോതീശ്വരം ബീച്ച് മോടിപിടിപ്പിക്കാന്‍ ടൂറിസം വകിപ്പ് പദ്ധതി തയാറാക്കുന്നു. ഡിടിപിസി നേതൃത്വത്തിലാണ് ബീച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതി ആസൂത്രണം ചെയ്യുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്ക് വിനോദത്തിനുള്ള വിവിധ കളി ഉപകരണങ്ങള്‍, കള്‍ചറല്‍ സ്‌പേസ്, ഇരിപ്പിടങ്ങള്‍, നടപ്പാത, ശുചിമുറി, കഫെറ്റീരിയ തുടങ്ങിയവ ക്രമീകരിക്കാനാണു ലക്ഷ്യം.

ഇതിന്റെ ഭാഗമായി ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ആര്‍ക്കിടെക്ടും വിദഗ്ധരും ഉള്‍പ്പെടുന്ന സംഘം തീരം സന്ദര്‍ശിച്ചു. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


Previous Post Next Post