ജില്ലയിലെ ഗതാഗത നിരോധനം/ നിയന്ത്രണ അറിയിപ്പുകൾ



ഗതാഗത നിരോധനം

നരിക്കുനി:ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ കുമ്മങ്ങോട്ടുതാഴം- പണ്ടാരപ്പറമ്പ്- പന്തീര്‍പാടം റോഡില്‍ ജനുവരി 22 മുതല്‍ 28 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ മച്ചക്കുളം- പുല്ലാളൂര്‍- പൊയില്‍ത്താഴം- പണ്ടാരപറമ്പ് വഴി പോകണം.  

ഗതാഗത നിയന്ത്രണം

താമരശ്ശേരി:ദേശീയപാത 766ല്‍ താമരശ്ശേരി റെസ്റ്റ് ഹൗസിന് സമീപം കലുങ്കിന്റെയും ഓവുചാലിന്റെയും നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തി.  കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍
നിന്ന് മുക്കം റോഡിലൂടെ തിരിഞ്ഞ് വയനാട് റോഡിലേക്ക് പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിരോധനം

കോഴിക്കോട്: അംശക്കച്ചേരി - ചെറുകുളം റോഡില്‍ നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍  ജനുവരി 24  മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും  നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  കക്കോടി  കൂടത്തുംപൊയില്‍ വഴി ചെറുകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കക്കോടി  ചെലപ്രം  വഴിയോ ചേളന്നൂര്‍ ചെലപ്രം വഴിയോ പോകണം.


Previous Post Next Post