സംസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാകുമോ; ഇന്നറിയാം

 

തിരുവനന്തപുരം: കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതസംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. കെഎസ്ആര്‍ടിസിയില്‍ ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഇന്നും സര്‍വീസുകള്‍ കുറക്കാനാണ് സാധ്യത. സ്വകര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ടവരുടെ എണ്ണവും പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗതകമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11ന് ഓണ്‍ലൈനിലാണ് യോഗം.


Previous Post Next Post