കുമ്പളച്ചോല-കണ്ണൂർ കെ.എസ്.ആർ.ടി.സി. സർവീസ് ഇന്നുമുതൽ


കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ മലയോരമേഖലയായ കുമ്പളച്ചോലയിൽനിന്ന് കണ്ണൂരിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കും. കോവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ചതായിരുന്നു.

രാവിലെ 8.10-ന് കുമ്പളച്ചോലയിൽനിന്ന് പുറപ്പെട്ട് നാദാപുരം, തലശ്ശേരി വഴി കണ്ണൂരിലേക്കും, തിരിച്ചും ഓരോ ട്രിപ്പുകൾവീതം നാദാപുരത്തേക്കും വടകരയ്ക്കും സർവീസ് നടത്തിയിരുന്ന ബസ് മേഖലയിൽ യാത്രാപ്രശ്നത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമായിരുന്നു.

 എം.എൽ.എ.യും പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവരും നടത്തിയ സമ്മർദങ്ങളെ തുടർന്നാണ് ഒടുവിൽ സർവീസ് പുനരാരംഭിക്കുന്നത്.


Previous Post Next Post