ബാലുശ്ശേരിയിൽ ബ്രൗണ്‍ ഷുഗറുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു


ബാലുശ്ശേരി: ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ ബാലുശ്ശേരിയില്‍ പോലീസിന്റെ പിടിയിലായി. കരിയാത്തന്‍കാവ് ആനോത്തിയില്‍ ഷാഫിദ് (34), കിനാലൂര്‍ പാടിയില്‍ ജാസിര്‍(39) എന്നിവരെയാണ് ബാലുശ്ശേരി എസ് ഐ. പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യവിവിരത്തെ തുടര്‍ന്ന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

1.320 ഗ്രാം ബ്രൗണ്‍ ഷുഗര്‍, കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ച് എന്നിവയും പിടിച്ചെടുത്തു. എസ് ഐ മുഹമ്മദ്, സി പി ഒ മുഹമ്മദ് ജംഷിദ്, ഡ്രൈവര്‍ ഗണേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.


Previous Post Next Post