വെറ്റിനറി സര്‍വ്വകലാശാല ഗവേഷണ കേന്ദ്രം; നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം



കാക്കൂർ:കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കാക്കൂരിലെ ഗവേഷണ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. സര്‍വ്വകലാശാലക്ക് ഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. സര്‍വേയര്‍, സ്പെഷ്യല്‍ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു.


എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് ടി ജോര്‍ജ്, സ്പെഷ്യല്‍ ഓഫീസര്‍ ഡോ.ഇ.എം മുഹമ്മദ്, തഹസില്‍ദാര്‍ ഗോകുല്‍ ദാസ് കെ, തഹസില്‍ദാര്‍(എല്‍ ആര്‍)വി. എന്‍ ദിനേശ് കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനില്‍കുമാര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എം ഷാജി, സെക്രട്ടറി കെ മനോജ്,  പഞ്ചായത്ത് അംഗം നസിര്‍ വി, ചേളന്നൂര്‍ ബിഡിഒ കെ രജിത, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Previous Post Next Post