ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി 1105 കോടി രൂപയുടെ പദ്ധതികൾ.
- ഫറോക്ക് ചന്ത ഗവ: മാപ്പിള യു. പി. സ്കൂൾ പുതിയ കെട്ടിടം മൂന്നുകോടി,
- ബേപ്പൂർ ഹെൽത്ത് സൻെറർ വിപുലീകരണം രണ്ടുകോടി,
- ഫറോക്ക് നഗരസഭ 26ാം ഡിവിഷൻ മേലായി വളപ്പ് ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് പത്തുകോടി,
- കടലുണ്ടി റെയിൽവേ ലെവൽക്രോസ് മേൽപാലം നിർമാണം 10 കോടി,
- വട്ടക്കിണർ രാമനാട്ടുകര റോഡ് വികസനം രണ്ട് മേൽപാലങ്ങൾ ഉൾപ്പെടെ നവീകരണം 350 കോടി,
- ജി.എൽ.പി.എസ് നല്ലൂരിൽ നീന്തൽ പരിശീലനത്തിന് സ്വിമ്മിങ് പൂൾ ഒരു കോടി,
- ബേപ്പൂർ മേഖലകളിലെ റോഡുകളുടെ വികസന പദ്ധതിയായ ഔട്ടർ റിംഗ് റോഡ് പദ്ധതി റോഡുകളുടെ വികസനം 40 കോടി,
- നല്ലളം ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തുന്നതിന് പത്തുകോടി,
- ചെറുവണ്ണൂർ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം ഒരുകോടി,
- ഫാറൂഖ് കോളജ് ഫറോക്ക് പേട്ട റോഡ് വീതികൂട്ടി നിലവാരം ഉയർത്താൻ 30 കോടി,
- കടലുണ്ടി കമ്യൂണിറ്റി ഹാളിൽ സ്ഥലം ഏറ്റെടുക്കൽ 10 കോടി,
- ബേപ്പൂർ ഫിഷിങ് ഹാർബറിൽ പുതിയ ലേല ഹാൾ - ഒരുകോടി,
- ഫാറൂഖ് ചുങ്കം ചെക്ക് പോസ്റ്റ് സ്ഥലത്ത് മാതൃക മിനിസിവിൽ സ്റ്റേഷൻ - 10 കോടി,
- ചാലിയം ഫിഷ് ലാൻഡിങ് സൻെറർ നിർമാണം - 10 കോടി,
- രാമനാട്ടുകര ഫാമിലി ഹെൽത്ത് സൻെറർ പുതിയ കെട്ടിട നിർമാണം അഞ്ചു കോടി, .
- രാമനാട്ടുകര എയർപോർട്ട് റോഡ് മാതൃക റോഡായി വികസിപ്പിക്കുന്ന പ്രവൃത്തി - 500 കോടി,
- കടലുണ്ടി പുഴയുടെയും പുല്ലിപ്പുഴയുടേയും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ - ഒമ്പത് കോടി,
- ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധാരണം -അഞ്ച് കോടി,
- ചെറുവണ്ണൂരിനെയും ഒളവണ്ണയെയും ബന്ധിപ്പിക്കുന്ന നല്ലളം ചാലാറ്റി -കയറ്റിയിൽ പാലം പുതുക്കി പണിയൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ - 10 കോടി,
- ബേപ്പൂർ ഡയറി ട്രെയിനിങ് സൻെറർ നവീകരണം സ്മാർട്ട് ക്ലാസ് റൂം ഡോർമിറ്ററി - ഒരു കോടി,
- കടലുണ്ടി കോട്ടക്കടവ് ബസ് സ്റ്റാൻഡ് സ്ഥലമേറ്റെടുക്കൽ അടക്കം - 10 കോടി,
- ബേപ്പൂർ കയർ ഫാക്ടറി ആധുനിക മിഷനുകൾ സ്ഥാപിക്കുന്നത് - രണ്ട് കോടി,
- തൊണ്ടയിലെ കടവ് പാലം പുതുക്കി പണിയൽ 20 കോടി,
- ബേപ്പൂർ മൃഗാശുപത്രി പോളിക്ലിനിക് ഉയർത്തൽ - ഒരുകോടി,
- ബേപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ തീരദേശ ഹോസ്പിറ്റൽ -25 കോടി,
- ഗോതീശ്വരം ശ്മശാനം ആധുനികവത്കരിക്കൽ - 10 കോടി- എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയത്.