സബ്സെന്റർ റീജിയണൽ ആർക്കൈവ്സ് കോഴിക്കോട് ഉദ്ഘാടനം 21-ന്


കോഴിക്കോട്: റീജിയണൽ ആർക്കൈവ്സ് കോഴിക്കോട് ഉദ്ഘാടനം 21-ന്. റീജിയണൽ ആർക്കൈവ്സിൽ മലബാറിലെ കാർഷിക സമരങ്ങൾ, പഴശ്ശി കലാപം, മലബാർ കലാപം തുടങ്ങിയ ബ്രിട്ടീഷ് മലബാർ കാലഘട്ടത്തിലെ രേഖകളാൽ സമ്പന്നമാണ്. വടക്കൻ കേരളത്തിലെമ്പാടും ഇത്തരത്തിൽ വലിയ ചരിത്ര രേഖാശേഖരമാണുള്ളത്. ഈ രേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും അവയുടെ ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനും ഉതകും വിധം സബ്സെന്റർ കുന്ദമംഗലത്ത് പ്രവർത്തനം ആരംഭിക്കുകയാണ്. 


സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയിൽ ഉൽപ്പെടുത്തി ഇതിന്റെ ഉദ്ഘാടനം 2022 മാർച്ച് 21 ന് വൈകുന്നേരം 4.00 മണിയ്ക്ക് കുന്ദമംഗലം മിനി സവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുകയാണ്. അഡ്വ. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. എം.കെ രാഘവൻ എം.പി വിശിഷ്ടാതിഥിയായിരിക്കും.

Previous Post Next Post