കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത: പരാതികൾ പരിഹരിക്കും - എംഎൽഎ



ബാലുശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി - മുക്കം അരീക്കോട് -എടവണ്ണ റോഡിൻ്റ നവീകരണ പ്രവർത്തി അതിവേഗതയിലാണ് പുരോഗമിക്കുന്നത്. പ്രവർത്തി നടക്കുന്ന ചില ഭാഗങ്ങളിൽ റോഡ് ഉയർത്തുന്നതിനും, കൽവർട്ടുകളിൽ  ചിലത് നീളം കുറഞ്ഞ് പോയതായും, കൂടുതൽ സ്ഥലങ്ങളിൽ  ഡ്രൈനേജ്  നിർമ്മിക്കുന്നതിനും ,
കൽവർട്ടുകൾ ചിലത് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ടും  കുറേയേറെ പരാതികൾ ലഭിച്ചിരുന്നു.


പരാതികളെല്ലാം നേരത്തെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട (KSTP) ക്കാണ് പ്രവർത്തിയുടെ നിർവ്വഹണ ചുമതല ഡൽഹി ആസ്ഥാനമായുള്ള MSV&JSV എന്ന കൺസൽട്ടൻസിയാണ് മോണിറ്ററിംഗ് നടത്തുന്നത്. എഞ്ചിനിയറിംഗ് റിക്വയർമെൻ്റ് കൺസട്രഷൻ (EPC ) രീതിയിലാണ് തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കൺസട്രഷൻ കമ്പനി പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. 


പരാതി ലഭിച്ച എല്ലാ സ്ഥലങ്ങളും ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു. ഉള്ളിയേരിയിലെ കൊടും വളവിലെ പൊട്ടിയ വലിയ പാറകൾ ഇളക്കി മാറ്റി അപകട ഭീഷണി ഒഴിവാക്കും, കുടിവെള്ള പൈപ്പ് ലൈൻ മാറ്റുന്നത് മായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനിയറുമായി സംസാരിച്ച് വേഗത്തിലാക്കും.പരാതി ലഭിച്ച എല്ലാ സ്ഥലത്തും ഡ്രൈനേജുകൾ നിർമ്മിക്കും പോലീസ് സ്റ്റേഷൻ മുതൽ ബ്ലോക്ക് റോഡ് വരെയുള്ള ഭാഗത്ത് ഉയർത്തും,കോക്കല്ലൂർ അങ്ങാടിയിലെ നീളം കുറഞ്ഞ കൽവർട്ടിന് നീളം വർദ്ധിപ്പിക്കും, തേനാക്കുഴി കരുമല കൽവർട്ടുകൾ വിശദമായ പരിശോധന നടത്തി പുതുക്കി പണിയേണ്ടതാണെങ്കിൽ പുതുക്കി പണിയും. KSEB ലൈനുകൾ ഉടന്നെ മാറ്റുന്നതിന് നടപടി സ്വീകരിക്കും.

ചില ഭാഗങ്ങളിൽ സർവ്വെ നടത്തിയതിനു ശേഷമേ ഡ്രൈനേജ് പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. KSTP എക്സിക്യുട്ടീവ് എഞ്ചിനിയർ ഷാജി ,കൺസൽട്ടൻസി ചീഫ് ജോയ്, ശ്രീധന്യ കമ്പനിയുടെ പ്രതിനിധികൾ മറ്റ് ഉദ്യോഗസ്ഥരും   കൂടെയുണ്ടായിരുന്നു.
Previous Post Next Post