കോഴിക്കോട്: കോഴിക്കോട്ടെ സിഎന്‍ജി ക്ഷാമം രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍. എറണാകുളത്ത് നിന്നും കൂടുതല്‍ ടാങ്കറുകളില്‍ പ്രകൃതി വാതകം എത്തിക്കും. കൂടുതല്‍ ഫില്ലിങ് സ്റ്റേഷനുകള്‍ തുറക്കുമെന്നും പാലക്കാട് ജില്ലയില്‍ സിഎന്‍ജി പ്ലാന്‍റ് സ്ഥാപിക്കുമെന്നും കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
എറണാകുളത്തെ പ്ലാന്‍റില്‍ തിരക്ക് കൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വിതരണക്കാരായ അദാനി ഗ്യാസ് ലിമിറ്റഡുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ ടാങ്കറുകള്‍ കോഴിക്കോട് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്ന് കലക്ടര്‍
ജില്ലയില്‍ അഞ്ച് ഫില്ലിങ് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പാലക്കാട് ഒരാഴ്ചയ്ക്കുള്ളില്‍ സിഎന്‍ജി പ്ലാന്‍റ് സ്ഥാപിക്കാമെന്ന് വിതരണകമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസും ലോറിയും ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് പ്രത്യേകം ഫില്ലിങ് സ്റ്റേഷനുകള്‍ ക്രമീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.