കോഴിക്കോട് ബൈപ്പാസ്: രണ്ടിടത്ത് ഭൂഗർഭപാത


കോഴിക്കോട് : ഏഴിടത്ത് മേൽപ്പാലങ്ങൾ പണിയുമ്പോൾ മലാപ്പറമ്പ്, വേങ്ങേരി ജങ്ഷനുകളിൽ ഭൂഗർഭപാതയായാണ് കോഴിക്കോട് ബൈപ്പാസ് കടന്നുപോവുന്നത്. 600 മീറ്റർ നീളമുണ്ടാവും ഭൂഗർഭപാതയ്ക്ക്. ജങ്ഷനിൽനിന്ന് ഇരുവശത്തേക്കും മുന്നൂറുമീറ്റർ വീതം.

മലാപ്പറമ്പ് ജങ്ഷനിൽ വയനാട് റോഡും വേങ്ങേരി ജങ്ഷനിൽ ബാലുശ്ശേരി റോഡും ബൈപ്പാസിനുമുകളിലൂടെയാണ് കടന്നുപോവുക.


രണ്ടിടത്തും സർവീസ് റോഡുകളും ബൈപ്പാസിനുമുകളിലായിരിക്കും. വയനാട് റോഡ് ദേശീയപാതയാണ്. കാരന്തൂർവരെ നാലുവരിപ്പാതയ്ക്ക് പദ്ധതിയുണ്ട്. ബൈപ്പാസ് ഭൂഗർഭപാതയാവുന്നതുകൊണ്ട് വയനാട് റോഡ് വീതികൂട്ടുന്നതിന് ഭാവിയിൽ തടസ്സങ്ങളൊന്നുമുണ്ടാവില്ല.
Previous Post Next Post