കുരുക്കഴിയും: രാമനാട്ടുകര - വട്ടക്കിണർ നാലുവരിപ്പാത ഒരുങ്ങുന്നു; ഡിപിആര്‍ തയ്യാറായി


കോഴിക്കോട്:നഗരത്തിലെ പ്രധാനപ്പെട്ട പാതയായ രാമനാട്ടുകര - വട്ടക്കിണർ റോഡിന്‍റെ കുരുക്കഴിക്കാന്‍ പദ്ധതിയായി. നാലുവരിപ്പാതയുടെ ഡിപിആര്‍ തയ്യാറായതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നഗരത്തിന്‍റെ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. 





വട്ടക്കിണർ, മീഞ്ചന്ത, അരീക്കാട് , ചെറുവണ്ണൂർ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്ക്‌ അഴിക്കുന്ന രണ്ട്‌ മേൽപ്പാലങ്ങളുൾപ്പെടെയുള്ള വിപുല പദ്ധതിയാണ് ഇപ്പോള്‍ വിഭാവന ചെയ്തിട്ടുള്ളത്. രാമനാട്ടുകര മുതൽ വട്ടക്കിണർ വരെ 12 കിലോ മീറ്റർ ദൂരമാണ്‌ നാലുവരിയാക്കി മാറ്റുക. 24 മീറ്റർ വീതിയിലാണ്‌ റോഡ്‌ വീതി കൂട്ടുക. രണ്ട്‌ മേൽപ്പാലമുൾപ്പെടെ വരുന്നതോടെ ഗതാഗത സ്‌തംഭനം ഇല്ലാതാകും. 

Previous Post Next Post