താമരശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് 4 പേർക്ക് പരിക്ക്

താമരശ്ശേരി: പെരുമ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് 4 പേർക്ക് പരിക്ക്.

സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്കും കാറിലുണ്ടായിരുന്ന രണ്ടുപേർക്കും ആണ് പരിക്കേറ്റത്. പെരുമ്പള്ളി അങ്ങാടിക്ക് സമീപത്തെ വളവിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.


ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർവശത്തേക്ക് കുതിക്കുകയും ഈ സമയം താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
വലിയ മരത്തിലിടിച്ചാണ് കാർ നിന്നത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന താമരശ്ശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ്, മുഹമ്മദ് നിഹാൽ, കാറിലുണ്ടായിരുന്ന


കോഴിക്കോട് സ്വദേശി മിലൻ, കൊച്ചി സ്വദേശി ഹരീഷ് എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post