കോഴിക്കോട്: സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പ് സ്ഥാപിക്കുന്ന ക്യാമറകളിൽ ജില്ലയിൽ സ്ഥാപിച്ചത് 78 എണ്ണം. പ്രധാന ജങ്ഷനുകളിലും ദേശീയ പാതയിലും സ്ഥാപിച്ച ഇവ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. പരിവാഹൻ സൈറ്റുമായി ബന്ധപ്പെടുത്തിയശേഷമേ പ്രവർത്തനം തുടങ്ങൂ. മേയ് ആദ്യവാരത്തോടെ ഇത് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ചിലത് പ്രവർത്തിപ്പിക്കുന്നുണ്ട്. ജില്ലയിൽ ക്യാമറസ്ഥാപിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തി നിർദേശിച്ചത് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ആണ്.
ജില്ലയിൽ നേരത്തേ 14 ക്യാമറകൾ ദേശീയപാതയിൽ സ്ഥാപിച്ചിരുന്നു. എന്നാൽ, ദേശീയപാത വികസനം നടക്കുമ്പോൾ ആറ് ക്യാമറകൾ കേടായി. ഇവ നന്നാക്കി നൽകാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
പുതിയ ക്യാമറകൾ സ്ഥാപിക്കുന്ന സമയത്ത് നിലവിൽ കണ്ടെത്തിയ സ്ഥലങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. പഴയ ക്യാമറകളിൽനിന്ന് തികച്ചും വ്യത്യസ്തമായ പ്രവർത്തനരീതിയാണ് എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകളുടേത്.
സംസ്ഥാനത്തെ എല്ലാ ക്യാമറകളും നിയന്ത്രിക്കുന്നത് തിരുവനന്തപുരം കൺട്രോൾ റൂമിൽനിന്നാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടെങ്കിലും പ്രവർത്തനം അതതിടങ്ങളിലേക്ക് മാറ്റിയിട്ടില്ല.
അതിനുള്ള നിർദേശം എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന് ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇടാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങൾക്ക് ക്യാമറകൾ ഇനി കുരുക്കിടും.
കോഴിക്കോട് ജില്ലയിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
- നല്ലളം
- ബേപ്പൂർ
- നല്ലൂർ
- മാത്തോട്ടം
- കല്ലായി വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
- സ്റ്റേഷൻ ലിങ്ക് റോഡ്
- കാലിക്കറ്റ് ബീച്ച്
- മാനാഞ്ചിറ(പിവിഡിഎസ്)
- പാവമണി റോഡ്
- മാനാഞ്ചിറ
- നരിക്കുനി
- ആനക്കുഴിക്കര (കുറ്റിക്കാട്ടൂർ)
- കാവിൽ(ഓമശ്ശേരി-കൊടുവള്ളി റോഡ്)
- രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
- ചേവരമ്പലം
- വെള്ളിമാടുകുന്ന്
- കുന്നമംഗലം
- പാവങ്ങാട്
- മുക്കം (കൊടിയത്തൂർ)
- കട്ടാങ്ങൽ
- എരഞ്ഞിക്കൽ
- മദ്രസ ബസാർ കൊടുവള്ളി
- പൂളടിക്കുന്ന് ജന.(എരഞ്ഞിക്കൽ-പുലടിക്കുന്ന് റോഡ്)
- പന്തീർങ്കാവ് (മാങ്കാവ് റോഡ്)
- പുത്തൂർമാടം (പെരുമണ്ണ പന്തീർണകാവ് റോഡ്)
- വട്ടക്കുണ്ടുങ്ങൽ
- കരിക്കംകുളം (കക്കഡോയി-എരഞ്ഞിപ്പാലം റോഡ്)
- നന്മണ്ട എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
- താഴെ ഓമശ്ശേരി
- ബാലുശ്ശേരി
- വട്ടോളി ബസാർ
- ഉള്ളിയേരി
- പുറക്കാട്ടേരി (അതോളി-എൻഎച്ച് റോഡ്)
- ഈങ്ങാപ്പുഴ
- കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
- നടുവണ്ണൂർ
- പയ്യോളി ബീച്ച് റോഡ്
- കീഴൂർ
- മേപ്പയ്യൂർ
- തിരുവങ്ങൂർ (അത്തോളി-തിരുവങ്ങൂർ ജെഎൻ റോഡ്)
- കക്കാട് പന്നിമുക്ക്
- പേരാമ്പ്ര
- സാൻഡ് ബാങ്ക്സ് റോഡ്-വടകര
- തിരുവള്ളൂർ 2/6 കൂത്താളി'
- വടകര പഴയ ബസ് സ്റ്റാൻഡ്
- പെരുവട്ടം താഴ (വടകര ടൗൺ റോഡ്)
- വില്ല്യാപ്പള്ളി
- കുയിമ്പിൽ,
- പാലേരി
- ചെറിയകുമ്പളം
- കുറ്റ്യാടി
- ഓർക്കാട്ടേരി
- എടച്ചേരി
- പൈക്കലങ്ങാടി,
- തൊട്ടിൽപ്പാലം
- കാപ്പാട് (തിരുവങ്ങൂർ-കാപ്പാട് ബീച്ച് റോഡ്)
- കക്കട്ടിൽ
- മേപ്പയിൽ (മേപ്പയിൽ-വടകര ടൗൺ റോഡ്)
- നാദാപുരം
- കല്ലാച്ചി
- ചേറ്റുവെട്ടി,
- നാദാപുരം