കോഴിക്കോട്: കുറ്റ്യാടിയില്‍ ടൗണ്വികസന പദ്ധതിയുടെ ഭാഗമായുള്ള ഓവുചാല്‍ നവീകരണ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു.നടപ്പാതയും ഓവുചാലും പൊളിച്ചിട്ടിരിക്കുന്നതിനാല്‍ അപകടങ്ങള്‍ പതിവാണ്. പരാതി പറഞ്ഞു മടുത്ത സാഹചര്യത്തില്‍ സമരത്തിനൊരുങ്ങുകയാണ് കച്ചവടക്കാരും നാട്ടുകാരും.
Read also: എയിംസ് പ്രതീക്ഷയിൽ വീണ്ടും കിനാലൂർ
2019 ല്‍ ടെണ്ടറായതാണ് ഓവുചാല്‍ പ്രവര്‍ത്തിക്ക്. കുറ്റ്യാടി ടൗണിലും നാദാപുരം റോഡിലും കുറച്ചു ഭാഗത്തുമാത്രം ഒാവു ചാല് നിര്‍മിച്ചു. മൂന്നുമാസം മുന്‍പാണ് വയനാട് റോഡില്‍ പണി ആരംഭിച്ചത്. ഈ പണികളെല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും നടപ്പാതയില്ല. ഓവു ചാലും പൊളിച്ചിട്ടിരിക്കുന്നു. ജനങ്ങളുടെ ദുരിതം പൊതുമരാമത്ത് മന്ത്രിയെ അറിയിച്ചതാണ്. പക്ഷെ നടപടി ഉണ്ടായില്ല
മഴപെയ്താല്‍ ഓവു ചാലില്‍ വെള്ളം നിറഞ്ഞ് ആളുകളും വാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. വ്യാപാരികളും ദുരിതത്തിലാണ്. കച്ചവടം നടക്കുന്നില്ല. ഓവുചാലുകള്‍ നവീകരിക്കുന്നതിന് 2 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്
Tags:
Kuttiyadi